പത്തനംതിട്ട : ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യവഴിപാടുകള്സമാപിച്ചു. 80 ദിവസം നീണ്ടുനിന്ന വള്ളസദ്യകള്‍ വെള്ളിയാഴ്ചയാണ് സമാപിച്ചത്.
സമാപനദിവസം 11 പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ ഒരുക്കിയത്.ദേശദേവന്റെ ശീവേലി എഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രത്തിലെ ഊട്ടുപുരകളിലും മതിലകത്ത് തയ്യാറാക്കിയ താല്‍ക്കാലിക പന്തലിലും ക്ഷേത്രത്തിന് പുറത്തെ രണ്ട് സദ്യാലയങ്ങളിലുമായാണ് വഴിപാടുകള്‍ നടന്നത്. വഞ്ചിപ്പാട്ടിന്റെ ഈരടികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കരക്കാര് വിഭവങ്ങള്‍ പാടിചോദിച്ച് സദ്യ ഉണ്ടു. കൊടിമരച്ചുവട്ടിലെത്തി വഴിപാടുകാര്‍ക്ക് ഐശ്വര്യത്തിനായും അടുത്തവര്‍ഷം അന്നദാന പ്രഭുവിനെ കാണാന്‍ അവസരം ലഭിക്കാനും പ്രാര്‍ത്ഥിച്ചാണ് പള്ളിയോടക്കരക്കാര്‍ മടങ്ങിയത്. ഈ വര്‍ഷം 15 ദിവസം മുന്‍പ് തന്നെ വള്ളസദ്യകള്‍ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: