അങ്ങാടിപ്പുറം: ക്വാറി സമരം നീണ്ടുപോകുന്നതിനെത്തുടര്ന്ന് അങ്ങാടിപ്പുറം റയില്‍വേ മേല്‍പാലം പണി വീണ്ടും പ്രതിസന്ധിയിലായി.
ജനുവരിയില്‍ പൂര്‍ത്തിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ട മേല്‍പാലം പണി അടുത്ത കാലത്തൊന്നും തീരുമെന്ന പ്രതീക്ഷ ഇല്ലാതായിരിക്കുകയാണ്. മെറ്റല്‍ കിട്ടാത്തതിനാല്‍ തൂണുകളുടെ പണിപോലും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. കോണ്‍ക്രീറ്റ് പണികള്‍ ഒന്നും തന്നെ നടക്കാത്ത അവസ്ഥയാണ്. ആകെ നടക്കുന്നത് കമ്പികെട്ടലും മറ്റുമാണ്. പണി ഇല്ലാത്തതിനാല്‍ തൊഴിലാളികളില്‍ പലരും ജോലി മതിയാക്കി തിരിച്ചുപോയതായും പറയപ്പെടുന്നു. അതേസമയം അങ്ങാടിപ്പുറം ഭാഗത്തെ റോഡിലെ കുഴികള്‍ ഉടന്‍ അടക്കുമെന്ന മന്ത്രിയുടെ വാക്കും പാഴ് വാക്കായി. മെറ്റല്‍ കിട്ടാത്തതാണ് ഇതിനും കാരണം. എന്നാല്‍ ക്വാറി ഉടമകളുമായി ചര്‍ച്ച നടത്താനോ പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാന്‍ ശ്രമിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ക്വാറി ഉടമകളുടെ സമരം കാരണം നിര്‍മ്മാണ മേഖല മുഴുവന്‍ നിശ്ചലമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: