ന്യൂദല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധി നേരിടുമ്പോഴും ഭാരതത്തിന് തിളക്കം തന്നെയാണെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റൈന് ലഗാര്‍ഡെ. ഈ വര്‍ഷം ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാകാനാണ് സാധ്യത. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അല്‍പ്പം കൂടി പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യൂറോ ശക്തമാകുകയാണ്. ജപ്പാനും ക്രിയാത്മകമായ വളര്‍ച്ചയിലേക്ക് മടങ്ങുകയാണ്.
അമേരിക്കയിലും ബ്രിട്ടനിലും വളര്‍ച്ച ശക്തമാകുകയാണ്. എന്നാല്‍ വളര്‍ന്നുകൊണ്ടിരുന്ന പല രാജ്യങ്ങളിലും സ്ഥിതി നല്ലതല്ല. തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും അവരുടെ വളര്‍ച്ച താഴേക്കാണ്. ലഗാര്‍ഡെ പറഞ്ഞു.
ഇതിനിടയിലും ഭാരതത്തിന് തിളക്കം തന്നെയാണ്. ചൈനയില്‍ വളര്‍ച്ച മന്ദഗതിയിലാണ്. റഷ്യയും ബ്രസീലും കടുത്ത സാമ്പത്തിക പ്രശ്നം നേരിടുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സാമ്പത്തിയ പ്രതിസന്ധിയാണ്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: