പത്തനംതിട്ട: അങ്ങാടിക്കല്‍ വടക്ക് നവകേരള ഗ്രന്ഥശാല, സ്പോര്‍ട്സ് ആന്‍ഡ് ക്ലബ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം, പത്തനംതിട്ട മെട്രോ റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ നവകേരള ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സൗജന്യ ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പും നടത്തും. സാമൂഹ്യ പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്യും. ഡോ.കെ.ജി. ശശിധരന് പിള്ള ക്യാമ്പിന് നേതൃത്വം നല്‍കും. ഡോ. വൈ. കുഞ്ഞച്ചന്, വിവേക് ജേക്കബ് എബ്രഹാം, എസ്. ഭദ്രകുമാരി, എന്‍.ആര്. പ്രസാദ്, മിനി ഗിരീഷ്, ജി. രാജേന്ദ്രന്, കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.
രോഗനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446686028, 9946373742.
പ്രതികരിക്കാൻ ഇവിടെ എഴുതുക: