കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫാക്ട് 2015-16 സാമ്പത്തികവര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ കമ്പനിയുടെ മുഖ്യ ഉല്‍പ്പന്നമായ ഫാക്ടംഫോസിന്റെ ഉല്‍പ്പാദനത്തിലും വിപണനത്തിലും ഗണ്യമായ നേട്ടം കൈവരിച്ചു. അതീവഗൗരവമായ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഫാക്ട് നടപ്പുവര്‍ഷത്തിലെ ഒന്നും രണ്ടും ത്രൈമാസങ്ങളില്‍ നേട്ടമുണ്ടാക്കിയത്.
2015 ജൂലൈ-സപ്തംബര്‍ ത്രൈമാസ കാലയളവില്‍ 1.96 ലക്ഷം ടണ്‍ ഫാക്ടംഫോസാണ് കമ്പനി ഉല്‍പ്പാദിച്ചത്. ഉല്‍പ്പാദനലക്ഷ്യം 1.95 ലക്ഷം ടണ്‍ ആയിരുന്നു. 1.95 ലക്ഷം ടണ്‍ ആയിരുന്നു. ഈ ത്രൈമാസ കാലയളവില്‍ 2.09 ലക്ഷം ടണ്‍ ഫാക്ടംഫോസ് വിറ്റഴിക്കുകയുമുണ്ടായി. 1.95 ലക്ഷം ടണ്‍ ആയിരുന്നു വില്‍പ്പന ലക്ഷ്യം. ഈ മികച്ച വില്‍പ്പനയോടെ വിപണിയിലെ ഫാക്ടംഫോസിന്റെ സ്റ്റോക്ക് ഈ സീസണിലെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും താണനിലയായ 20,500 ടണ്ണില്‍ എത്തിയിരിക്കുകയാണ്.
2015-16 അര്‍ദ്ധവര്‍ഷത്തില്‍ 3.10 ലക്ഷം ടണ്‍ ആയിരുന്നു ഫാക്ടംഫോസിന്റെ ഉല്പ്പാനലക്ഷ്യമെങ്കില്, യഥാര്‍ത്ഥ ഉല്‍പ്പാദനം 3.30 ലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവിലെ ഉല്‍പ്പാദനം 2.70 ലക്ഷം ടണ്‍ മാത്രമായിരുന്നു. അവലോകന കാലയളവില്‍ ഫാക്ടംഫോസിന്റെ വില്‍പ്പന 3.49 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ വില്‍പ്പന 3.05 ലക്ഷം ടണ്‍ ആയിരുന്നു. ഈ അര്‍ദ്ധവര്‍ഷത്തിലെ ഫാക്ടംഫോസ് ഉല്‍പ്പാദനം കഴിഞ്ഞ അഞ്ചുവര്‍ഷത്തിലെ റെക്കോര്‍ഡാണ്; വില്‍പ്പന കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ റെക്കോഡും.
ഫാക്ടിന്റെ രണ്ടാമത്തെ പ്രധാന ഉല്‍പ്പന്നമായ അമോണിയം സള്‍ഫേറ്റിന്റെ കാര്യത്തിലും മികച്ച പ്രവര്‍ത്തനമാണുണ്ടായത്. 2015-16 ലെ ആറുമാസത്തെ അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പ്പാദനം 52,544 ടണ്‍ ആയിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഉല്‍പ്പാദനം 44,272 ടണ്‍ ആയിരുന്നു. നടപ്പുസാമ്പത്തികവര്‍ഷത്തിലെ അര്‍ദ്ധവര്‍ഷത്തില്‍ 58,847 ടണ്‍ ആണ് അമോണിയം സള്‍ഫേറ്റിന്റെ വില്‍പ്പന; മുന്‍വര്‍ഷം ഇത് 48,898 ടണ്‍ ആയിരുന്നു. നടപ്പുവര്‍ഷത്തില്‍ ഇതുവരെ 2,30,202 ടണ്‍ ജിപ്സവും ഫാക്ട് വിറ്റഴിക്കുകയുണ്ടായി.
ബയോഫെര്ട്ടിലൈസറിന്റെ ഉല്‍പ്പാദനത്തില്‍ സര്‍വകാല റെക്കോഡാണ് കമ്പനി കഴിഞ്ഞ ആറുമാസത്തില്‍ നേടിയത്. ആദ്യമായി ബയോഫെര്‍ട്ടിലൈസര്‍ ഉല്‍പ്പാദനം 100 ടണ്‍ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: