കല്‍പ്പറ്റ : സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൃഷി വകുപ്പ് അട്ടിമറിക്കുന്നതിലും വിതരണം ചെയ്യാെത യുവകര്‍ഷക സമിതിയെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് ഒരുലക്ഷം യുവകര്‍ഷക സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് വയനാട് ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായാണ് സൂചനാസമരം.
യോഗ്യരായവര്‍ക്ക് പെന്ഷന് വിതരണം ചെയ്യുക, അപകടം, രോഗം തുടങ്ങിയ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, 60 വയസിന് മുന്‍പ് മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ശാസ്ത്രീയകൃഷി രീതിയകള്‍ അവലംഭിക്കുന്നതിന് ആവശ്യമായ പരിശീലനവും മുടക്കുമുതലിന്റെ 80 ശതമാനം സബ്സിഡി അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ജില്ലയില്‍ 3622 ഓളം കര്‍ഷകര്‍ സര്‍ക്കാര്‍ പദ്ധതിയായ ഒരുലക്ഷം തൊഴില്‍ പദ്ധയില്‍ അംഗങ്ങളാണ്. കേരളത്തില്‍ 162699 പേര് പദ്ധതിയില്‍ അംഗങ്ങളാണ്.
1994-95ല്‍ യുഡിഎഫ് സര്‍ക്കാരാണ് പദ്ധതി ആരംഭിച്ചത്. കാര്‍ഷികമേഖലയിലെ യുവാക്കള്‍ക്ക് തൊഴി ലും പെന്‍ഷനും വാഗ്ദാനം ചെയ് ത 1100 രൂപ വീതം ഇവരില്‍ നിന്നും ശേഖരിച്ചു. എന്നാല്‍ പിന്നീട് പദ്ധതി അട്ടിമറിക്കപ്പെട്ടു. പദ്ധതിയി ല്‍ അംഗങ്ങളായ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
ജില്ലയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സേനയില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, കൃഷി വകുപ്പിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണന നല്‍കുക, കര്‍ഷകദിനാചരണത്തില്‍ പദ്ധതിഅംഗങ്ങള്ക്ക് പ്രാധിനിത്യം നല്‍കുക, ജില്ലാകലക്ടര്‍ ചെയര്‍മാനായ പ്രൊജക്ട് മീറ്റിംഗുകളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ പതിനാറ് ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി കെ.പി.മുരളീധരന്, സെബാസ്റ്റ്യന്‍ വെള്ളാക്കുഴി, ഇ.സി.ജോര്‍ജ്, എം.ജി.ഷാജി, രായിന്‍കുട്ടി കോട്ടത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: