കണ്ണൂര്‍: ഡിസംബര്‍ 4,5 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ പെന്‍ഷനേഴ്സ് സംഘ് കണ്ണൂര്‍ ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.കരുണാകരന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.പരമേശ്വരന്, കെ.സുധീര്‍യജ്ഞദാസ്, പി.ബാലന്, എം.വി.പ്രഭാകരന്, സി.എന്‍.രാമചന്ദ്രന്, എം.ലക്ഷ്മണന്, പി.കരുണാകരന്, പി.കുഞ്ഞിരാമന്, എ.കെ.ഹരീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. എ.കെ.രാമകൃഷ്ണന് സ്വാഗതവും കെ.ജയപ്രകാശ് നന്ദിയും പറഞ്ഞു. പരിസ്ഥിതി പ്രവര്ത്തകന് കല്ലേന്‍ പൊക്കുടന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: