തളിപ്പറമ്പ്: ഖജനാവ് കൊള്ളയടിക്കുന്ന കൊള്ളക്കാരായി കേരളത്തിലെ ഇടത് വലത് മുന്നണികള്‍ മാറിക്കഴിഞ്ഞുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ആരോപിച്ചു. തളിപ്പറമ്പ് നഗരസഭയിലെ മണല്‍ ക്രമക്കേട് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുഴയുടെ സംരക്ഷണത്തിനല്ല, പുഴയില്‍ നിന്നും എത്ര പൂഴി കൊള്ളനടത്താന്‍ കഴിയുമെന്ന് കണ്ടെത്താനാണ് സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന് കഴിഞ്ഞ മാസം പുഴസംരക്ഷണ ജാഥ നടത്തിയത്. പൂഴിമാത്രമല്ല, സകലവിധ പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കാന്‍ ഇരുവരും മത്സരിക്കുകയാണ്.
മലയോരത്തിന്റെ പലഭാഗങ്ങളിലും സര്‍ക്കാര്‍ ഭൂമികളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ ചെങ്കല്ലുകളാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇരുമുന്നണികളുടെയും സഹായത്തില്‍ മാഫിയകള്‍ കൊള്ളയടിക്കുന്നത്.
ഇതിന്റെ വിഹിതം കൃത്യമായി പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നതുമൂലം ഇവര്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. തളിപ്പറമ്പ് നഗരസഭയില്‍ നടന്ന മണല്‍ക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു. പി.സുദര്ശനന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്, വൈസ് പ്രസിഡണ്ട് അഡ്വ.എ.വി.കേശവന്, എന്‍.കെ.ഇ. ചന്ദ്രശേഖരന്‍മാസ്റ്റര്‍, പി.ബാലന്‍മാസ്റ്റര്‍, ലിജീഷ്, എം.രാഘവന്, പി.ഗംഗാധരന്, ബേബിസുനാഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: