കണ്ണൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആഗസ്ത് മാസം എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡില്‍ 553 ലിറ്റര്‍ മദ്യം പിടിച്ചു. 45 ലിറ്റര്‍ ചാരായം, 311 ലിറ്റര്‍ വിദേശ മദ്യം, 166 ലിറ്റര്‍ മാഹിമദ്യം, 31 ലിറ്റര്‍ ബിയര്‍ എന്നിങ്ങനെയാണ് പിടികൂടിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന് ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. 445 ഗ്രാം കഞ്ചാവ്, 1055 ലിറ്റര്‍ വാഷ്, 3 ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഈ കാലയളവില്‍ പിടികൂടി. ആകെ 121 അബ്കാരി കേസുകളും 5 എന്‍ ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 73 കേസുകളും എടുത്തു. 196 പേരെ കേസുകളില്‍ പ്രതി ചേര്‍ത്തു. 588 തവണ കളളുഷാപ്പുകളും 16 തവണ വിദേശമദ്യ ഷാപ്പുകളും 36 തവണ ബിയര്‍/വൈന്‍ പാര്‍ലറുകളും എക്സൈസ് സംഘങ്ങള്‍ പരിശോധന നടത്തി.ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും സജീവമായി സംഘടിപ്പിച്ചു. 30 വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ നടകവും സിഡി പ്രദര്‍ശനവും നടത്തുകയുണ്ടായി. ജില്ലയില്‍ 125 ലഹരി വിരുദ്ധ ക്ലബ്ബുകളും രൂപീകരിച്ചു. എക്സൈസിന്റെ പരിശോധന കര്‍ശനമായി തുടരാന്‍ യോഗം നിര്‍ദ്ദേശിച്ചു. എഡിഎംഒ.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. എം.മുകുന്ദന് മാസ്റ്റര്‍, കെ.കെ.രാജന്, പി.ടി.സുഗുണന്, കെ.പി.പുരുഷോത്തമന്, ജോണ്സണ് പി.തോമസ്, ജോസ് പൈനാടത്ത്, പി.വി.രവീന്ദ്രന്, ഇസബെല്‍ സൗമി, എക്സൈസ്, പൊലീസ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: