പാലക്കാട്: മാരേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്റെ (എംബിഎ) മൂന്നാം വാര്‍ഷിക സമ്മേളനം നാളെ ഗവ. മോയന്‍ എല്‍ പി സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി ജോബി വി ചുങ്കത്ത് അധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജീവിത പങ്കാളിയെ കണ്ടെത്തുവാനുള്ള വധുവരസമ്മേളനവും നടക്കുമെന്ന് ജോസ് ചാലയ്ക്കല്‍, എ ഗോപിനാഥ്, എം ബി എ സെക്രട്ടറി കെ സുരേഷ് കുമാര്‍, കണ്‍വീനര്‍ അത്തിപ്പൊറ്റ ഉണ്ണിനായര് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: