പാലക്കാട്: സ്വരലയയുടെ പതിനഞ്ചാമത് നൃത്തസംഗീതോത്സവം-സമന്വയം ഇന്ന് മുതല്‍ 15 വരെ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇന്ന് വൈതുന്നേരം അഞ്ചിന് പദ്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്്കിയ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. വിവിധ കലാകാരന്മാര്ക്ക് വര്‍ഷംന്തോറും നല്കി വരുന്ന കലാമണ്ഡലം രാമന്‍കുട്ടി നായര്‍ സ്വരലയ പുരസ്കാര വിതരണം നാലിന് നടക്കും. ഇത്തവണത്തെ പുരസ്കാരത്തിന് സംഗീത സംവിധായകനായ വിദ്യാധരന് മാസ്റ്ററെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പ്രശസ്ത പിന്നണി ഗായകനായ പി ഉണ്ണികൃഷ്ണന്, സംഗീതജ്ഞന് ഡോ. ശ്രീവത്സന്‍ ജെ മേനോന്, സദനം ഹരികുമാര്‍ ഹരിഹര സുബ്രമണ്യന്‍ തുടങ്ങിയവരുടെ കര്‍ണാടക സംഗീതകച്ചേരികള്‍, പദ്മശ്രീ സുമിത്ര ഗുഹയുടെ ഹിന്ദുസ്ഥാനി കച്ചേരി, ഗായിക മഞ്ജരി, സുനിത നെടുങ്ങാടി എന്നിവരുടെ ഗസല്‍ എന്നിവ അവതരിപ്പിക്കും. സംഗീത സംവിധായകന് വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള ഗാനമേള ഉണ്ടാവും. കൂടാതെ പരിപാടിയുടെ മുഖ്യ ആകര്‍ഷകമായി ഭാരത ഇതിഹാസങ്ങളിലെ പ്രശസ്ത വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്‍സൈറ്റ് എന്ന നൃത്ത പരിപാടി അരങ്ങേറും. ഇതോടനുബന്ധിച്ച് ജില്ലയിലെ അഞ്ച് കോളെജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മണിക്കൂര്‍ വീതം വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ടെന്ന് സ്വരലയ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ്, സെക്രട്ടറി ടി.ആര്.അജയന്, ജോ. സെക്രട്ടറി എന്‍.വി.ശ്രീകാന്ത് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: