ഷൊര്‍ണൂര്‍: പ്രഭാതം ബാലന് കെ. നായര്‍ നാടകോത്സവം ഒക്ടോബര്‍ രണ്ടു മുതല്‍ 11 വരെ ഷൊര്‍ണൂര്‍ കെവിആര്‍ ഹൈസ്കൂളില്‍ നടത്തും. നാടകോല്‍സവത്തിന്റെ 11ാം വര്‍ഷത്തില്‍ മല്‍സരം ഒഴിവാക്കി പ്രമുഖ നാടക സമിതികളെ പങ്കെടുപ്പിക്കുകയാണ്. ചലച്ചിത്ര സംവിധായകന് സത്യന് അന്തിക്കാട് നാടകോല്‍സവം ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസം കൊട്ടാരക്കര ആശ്രയയുടെ മഞ്ഞില്‍ വിരിഞ്ഞ സ്നേഹം അരങ്ങേറും. മൂന്നിനു തൃശൂര്‍ സരിഗമയുടെ കോങ്കണ്ണന്, നാലിനു കോഴിക്കോട് സങ്കീര്‍ത്തനയുടെ മാമാങ്കം, കൊച്ചിന് ചൈത്രതാരകയുടെ മഞ്ഞ്, അഞ്ചിനു വള്ളുവനാട് നാദം കമ്യൂണിക്കേഷന്‍സിന്റെ പ്രജാപതി എന്നീ നാടകങ്ങള്‍ അരങ്ങേറും.
ആറിന് കോഴിക്കോട് രംഗഭാഷയുടെ സത്യവാന് സാവിത്രി, എട്ടിന് ചേര്‍ത്തല ജൂബിലിയുടെ അമേരിക്കനച്ചായന്‍ ഡീസന്റ്മുക്ക് പിഒ, ഒന്പതിനു തിരുവനന്തപുരം സൗപര്‍ണികയുടെ നിലാമഴയത്ത്, 10നു കാളിദാസ കലാകേന്ദ്രത്തിന്റെ സുഗന്ധ വ്യാപാരി എന്നിവയാണ് അരങ്ങിലെത്തുന്ന നാടകങ്ങള്‍. സമാപന സമ്മേളനം 11നു വൈകിട്ട് ആറിന് എം.പി. രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി മുല്ലനേഴി അവാര്‍ഡിനു വേണ്ടിയുള്ള കാവ്യാലാപന മല്‍സരം നടത്തും. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ടു കൊച്ചിന് ഹരിശ്രീയുടെ ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: