പാലക്കാട്: പ്രസവചികിത്സക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു. പെരിങ്ങോട്ടുകുറിശി ചൂലനൂര്‍ സ്കൂള്‍ ബംഗ്ലാവില്‍, കെ.എ.എം യു.പി സ്കൂള്‍ റിട്ട. മാസ്റ്റര്‍ ടി ദാമോദരന്റെ ഭാര്യ കുത്തനൂര്‍ മന്ദത്ത് വീട്ടില്‍ ഗീതയും (32) കുഞ്ഞും മരിച്ച സംഭവത്തിലാണ് സംസ്ഥാന ഉപഭോകൃതൃ-പരിഹാര തര്ക്കകമ്മീഷന് ജഡ്ജ് പി.ക്യു ബര്‍ക്കത്തലി ഉത്തരവിട്ടത്. 2000 ഏപ്രില്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം.
രണ്ടാമത്തെ പ്രസവവത്തിനായി പാലക്കാട്ടെ പാലാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതയും കുഞ്ഞും ബാലാജി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഗീതയെ പ്രസവ വേദന തുടങ്ങിയ സമയത്ത് പാലാട്ട് ആശുപത്രിയില്‍ ഓപ്പറേഷന് തിയേറ്റര്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് സമീപത്തെ ബാലാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിത രക്തസ്രാവത്തിനൊപ്പം കുഞ്ഞിന്റെ തല ഏതാണ്ട് പുറത്തു വന്ന നിലയിലുമായിരുന്നു. ആബുലന്സിനു പകരം ഓട്ടോറിക്ഷയിലാണ് പാലാട്ടില്‍ നിന്ന് ബാലാജി ആശുപത്രിയിലെത്തിച്ചത്. വൈകീട്ട് 7. 30ഒാടെ ഗീതയും ഗര്‍ഭസ്ഥ ശിശുവും മരിക്കുകയും ചെയ്യതു.
ഗര്‍ഭിണിയായതു മുതല്‍ ഗീതയെ ചികിത്സിച്ചിരുന്ന ഡോ. നടരാജനെയും പാലാട്ട്, ബാലാജി ആശുപത്രി ഉടമകളെയും പ്രതി ചേര്‍ത്ത് ദാമോദരന്‍ മാസ്റ്റര്‍ ഉപഭോകതൃ- തര്‍ക്ക പരിഹാര കമ്മീഷന് പരാതി നല്‍കുകയായിരുന്നു. നീണ്ട 15 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കമ്മീഷന് സുപ്രധാനമായ വിധി പ്രസ്താവിച്ചത്.
ഭാര്യയും കുഞ്ഞും മരിച്ചത് ചികിത്സിച്ച ഡോ. നടരാജന്റെ കുറ്റകരമായ അനാസ്ഥ മൂലമാണെന്നു കാണിച്ചാണ് നീണ്ടകാലത്തെ നിയമപോരാട്ടം ദാനടത്തിയതെന്ന് മോദരന്മാസ്റ്റര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: