കരുവാരക്കുണ്ട്: പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് മേഖല ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ് പറഞ്ഞു. പുത്തനഴി അമ്പലക്കുന്ന് മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുദ്ധജല പഞ്ചായത്ത് ആക്കുമെന്ന് അവകാശപ്പെട്ട ഒന്‍പത് കോടി രൂപ ചിലവഴിച്ചാണ് ജലനിധി പദ്ധതി ആരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങളായിട്ടും പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മൂച്ചിക്കല്‍ വാസു അദ്ധ്യക്ഷത വഹിച്ചു കെ.അജയന്, പി.സുധീഷ്, എം.വിഷ്ണു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: