പരപ്പനങ്ങാടി: അപ്രോച്ച് റോഡിന്റെ പണി ആരംഭിക്കാത്ത വള്ളിക്കുന്ന് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വള്ളിക്കുന്ന് ജംഗ്ഷന്-കൊടക്കാട് റോഡുകളെ ബന്ധിപ്പിക്കാനാണ് ഈ അടിപ്പാലം നിര്‍മ്മിച്ചത്. നിര്‍മ്മാണം ഏറ്റെടുത്ത കമ്പനി അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. പക്ഷേ ഇതിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം നടത്തേണ്ടത് ഗ്രാമപഞ്ചായത്താണ്. എന്നാല്‍ സ്ഥലമേറ്റെടുക്കുന്നതിനുപോലും പഞ്ചായത്ത് ശ്രമിച്ചിട്ടില്ല. പാലത്തിന്റെ കിഴക്കുഭാഗത്ത് കൊങ്ങന്‍ ബസാര്‍ ഭാഗത്തേക്കുള്ള ഓവുചാലിന് ആഴംകൂട്ടി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. വള്ളിക്കുന്ന നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന റെയില്‍വേ അടിപ്പാലം പൂര്‍ണ്ണമാകാന്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നുകൂടി സഹകരണം അനിവാര്യമാണ്. അടിപ്പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തികരിച്ച് ഇതിലേയുള്ള ഗതാഗതം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: