തിരുവനന്തപുരം: വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ‘പുലി’യുടെ റിലീസ് വൈകുന്നു. പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് ലഭിക്കാത്തതാണ് റിലീസിംഗ് വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, ബുധനാഴ്ച വിജയ്യുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റിലീസിംഗ് വൈകുന്നതെന്നും സൂചന ഉണ്ട്.
കേരളത്തിലും തമിഴ്നാട്ടിലുമായി മൂവായിരത്തിലധികം തീയേറ്ററുകളിലാണ് ‘പുലി’ റിലീസിനായി തയ്യാറായിരിക്കുന്നത്.’പുലി’യുടെ റിലീസ് കണക്കിലെടുത്ത് മലയാളത്തിലെ പ്രമുഖ നടന്മാരുടെ ചിത്രങ്ങള്‍ പോലും റിലീസിംഗ് ഡേറ്റ് മാറ്റിവച്ചിരുന്നു.
വിജയ്യുടെ 58 ആം ചിത്രം കൂടിയായ പുലി വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരാധകര്‍. പ്രധാനപ്പെട്ട മള്‍ട്ടി പ്ലെക്സിലെ എല്ലാ തീയേറ്ററുകളിലും പുലിയാണ് നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുക. ചെന്നൈയിലെ പ്രധാന മള്‍ട്ടി പ്ലെക്സ് തീയേറ്ററുകളില്‍ മാത്രം 250 പ്രദര്‍ശനമാണ് നടക്കുന്നത്.
ചിമ്പു ദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതിഹാസനാണ് നായിക. ശ്രീദേവി,സുധീപ്,ഹന്‍സിക,പ്രഭു,വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഗ്രാഫിക്സ് സാങ്കേതിക വിദ്യയുടെ അടക്കം സഹായത്തോടെയാണ് ചിത്രം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: