തൊടുപുഴ: തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. കീരികോട് നെടുങ്കല്ലേല്‍ റിട്ട. അധ്യാപകന് എന്‍ ജെ ജേക്കബിന്റെ മകന് നിഖില്‍ ജേക്കബ്(22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ മാടപറമ്പില്‍ റിസോര്‍ട്ടിന് സമീപം വെള്ളാപ്പുള കടവില്‍ ബന്ധുവിനൊപ്പം പുഴയിലിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 6.30 യോടെ മൃതദേഹം കണ്ടെടുത്തു. മഴയില്‍ മലങ്കര ഡാം തുറന്നിരുന്നതിനാല്‍ ആറ്റില്‍ നീരൊഴുക്ക് ശക്തമായിരുന്നു. 300 മീറ്റര്‍ താഴെ ഒളമറ്റം കമ്പിപ്പാലത്തിന് സമീപം 15 അടി ആഴത്തില്‍ മരകമ്പില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിടെക് എഞ്ചിനീയറിംഗ് ബിരുദധാരിയായ നിഖില്‍ അടുത്തയാഴ്ച തുടര്‍ പഠനത്തിനായി ഓസ്ട്രേലിയക്ക് പോകാനിരിക്കെയാണ് ദുരന്തം. ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ റ്റി വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് തിരച്ചിലിനായി എത്തിയത്. സംസ്കാരം പിന്നീട്.
മാതാവ്: ലിസി (മുതലക്കോടം എസ്എച്ച് എച്ച്എസ്എസ് അധ്യാപിക). സഹോദരങ്ങള്‍: അഖില്‍ ജേക്കബ്( ഓസ്ട്രേലിയ), ടോം ജേക്കബ്(പ്ലസ് ടു വിദ്യാര്‍ഥി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: