കുമളി : കുമളി ഒന്നാംമൈലില്‍ പള്ളിയില്‍ നടന്ന മോഷണത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ കവര്‍ന്നു. സെന്റ് തോമസ് പള്ളിയിലാണ് തിങ്കളാഴ്ച രാത്രിയില്‍ മോഷണം നടന്നത്. പള്ളി നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. പള്ളി വികാരിയുടെ മുറിയുടെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നാലോളം പേര് മോഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി സംശയിക്കുന്നു. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാലാണ് ഇത്രയും തുക പള്ളിയില്‍ സൂക്ഷിച്ചിരുന്നത്. പള്ളിയെക്കുറിച്ചും പണം ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന് എന്ന് വ്യക്തമായി അറിയാവുന്നവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കുമളി സി.ഐ ജന്മഭൂമിയോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: