കണ്ണൂര്‍: വെള്ളിച്ചെണ്ണ ഉപയോഗിച്ച് വാഹനം ഓടിക്കാം എന്ന തന്റെ കണ്ടുപിടിത്തം മറ്റൊരാള്‍ തട്ടിയെടുത്തുവെന്ന ആരോപണവുമായി ചെറുപുഴസ്വദേശി രംഗത്ത്. ചെറുപുഴയിലെ കേളോത്ത് സ്വദേശി പൈതലേന്‍ ബാബുവാണ് നാട്ടുകാരനായ ജി.രാജീവനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2000 ലാണ് പെട്രോളിന് പകരം വെളിച്ചെണ്ണ ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് പൈതലേന്ബാബു കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ആ വര്‍ഷങ്ങളില്‍ പല പത്രങ്ങളിലും വാര്‍ത്തകളും വന്നിരുന്നു. തുടര്‍ന്നാണ് വെളിച്ചെണ്ണ ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് കണ്ടുപിടിത്തവുമായി രാജീവന് മുന്നോട്ട് വരുന്നത്. ഇക്കാര്യം ഓട്ടോ സുഹൃത്തുക്കള്‍ വഴിയാണ് താന്‍ അറിയുന്നതെന്നും ബാബു വ്യക്തമാക്കി. വര്‍ഷങ്ങളായി താന്‍ വെളിച്ചെണ്ണ ഉപയോഗിച്ച് കൊണ്ടാണ് ഓട്ടോറിക്ഷ ഓടിക്കുന്നതെന്നും ബാബു പറഞ്ഞു. തന്റെ കണ്ടുപിടുത്തതിന് പേറ്റന്റ് ആവശ്യപ്പെട്ട് ചെന്നൈയിലുള്ള കണ്ട്രോള് ഓഫ് പേറ്റന്റ് ആന്റ് ഡിസൈന്‍ ഓഫീസിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ സ്വീകരിച്ചതായുള്ള വിവരം കാണിച്ചുള്ള കത്ത് തനിക്ക് രണ്ടാഴ്ച മുമ്പ് ചെന്നൈയിലെ ഓഫീസില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും. പേറ്റന്റ് ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് താനെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: