തലശ്ശേരി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തലശ്ശേരി ബ്രാഞ്ചിന്റെ ഭാരവാഹികളായി ഡോ.വി.കെ.രാജീവന് (പ്രസിഡണ്ട്), ഡോ.രജീഷ് നമ്പ്യാര്‍ (സെക്രട്ടറി), ഡോ.സി.പി.ജനാര്ദ്ദനന് (ട്രഷറര്‍) എന്നിവരും വനിതാവിഭാഗം ചെയര്‍പേഴ്സണായി ഡോ.സിമി മനോജ്കുമാറും, സെക്രട്ടറിയായി ഡോ.സന്ധ്യ ബി.രവീന്ദ്രനും സ്ഥാനമേറ്റെടുത്തു. ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.എ.വി.ജയകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി.മുഖ്യാതിഥിയായിരുന്നു. ഡോക്ടര്‍മാരായ ശ്രീകുമാര്‍ വാസുദേവന്‍, പി.ഗോപിനാഥന്, അരുണ്‍കുമാര്‍ എം.കെ., ബാബു രവീന്ദ്രന്, സജ്ജീവ്കുമാര് എന്നിവര്‍ സംസാരിച്ചു. ഡോ.വി.കെ.രാജീവന് അധ്യക്ഷത വഹിച്ചു. ഡോ.ദില്‍നാഥ് കല്ലാട്ട് സ്വാഗതവും ഡോ.രാജീവ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: