കാഞ്ഞങ്ങാട്: രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് മുന്‍ ജില്ലാ സംഘചാലകും ഉത്തരകേരളത്തിലെ പ്രമുഖ നാടന്‍ കലാ ഗവേഷകനും പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ കുട്ടമ്മത്ത് എ.ശ്രീധരന് മാസ്റ്റര്‍ (81) അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഹാകവി കുട്ടമ്മത്തിന്റെ മകളുടെ മകനാണ്. പയ്യന്നൂര്‍ സംഘജില്ലയുടെ സഹസംഘചാലകായിരുന്ന അദ്ദേഹം 2003 ല്‍ രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യത്തെ ജില്ലാ സംഘചാലകായി ചുമതലയേറ്റു. 2011 വരെ സംഘചാലകിന്റെ ചുമതല വഹിച്ചു. തപസ്യ ജില്ലാ രക്ഷാധികാരിയും സംസ്ഥാന സമിതിയംഗവുമായിരുന്നു. ചീമേനി വിവേകാനന്ദ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു.
മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ശ്രീധരന് മാസ്റ്റര്‍ അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. കവി മണിക്ഠദാസ് മകനാണ്.
തെയ്യംകലയുടെ കുലപതി കൊടക്കാട് കണ്ണപെരുവണ്ണാന്റെ ജീവചരിത്രമായ ചിലമ്പിട്ട ഓര്‍മകളുടെ രചയിതാവാണ്. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ.കെ.കുറുപ്പിനോടൊപ്പം ചേര്‍ന്ന് നാടന്‍ കലയില്‍ ഉത്തരകേരളത്തിന്റെ ചരിത്രം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സ്മരണികകളിലും മറ്റുമായി അദ്ദേഹത്തിന്റെ നൂറുകണക്കിന് പ്രൗഡോജ്ജ്വലമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിമിരിയിലെ സി.പി.ഗോവിന്ദന് നായര്‍-എടാടെ ദേവകിയമ്മ ദമ്പതികളുടെ മകനായി 1933 ല്‍ ജനിച്ചു. ഭാര്യ: സരോജിനി. മറ്റുമക്കള്‍: സൗദാമിനി, രമണി (പോലീസ് കോണ്‍സ്റ്റബിള്‍, പയ്യന്നൂര്‍), വിജയലക്ഷ്മി. മരുമക്കള്‍: ഗീത (ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചട്ടഞ്ചാല്‍), പുരുഷോത്തമന് (തൃക്കരിപ്പൂര്‍), ബാലകൃഷ്ണന് (പയ്യന്നൂര്‍), ബാലകൃഷ്ണന് (പയ്യന്നൂര്‍ കൊറ്റി), സഹോദരങ്ങള്‍: മുരളീധരന്, മധുരമീനാക്ഷി, സരോജിനി. പയ്യന്നൂര്‍ സഭാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 7 മണിക്ക് മഹാകവി കുട്ടമത്ത് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കാലത്ത് 9 മണിക്ക് തിമിരിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: