വെഞ്ഞാറമൂട്: കേരള യൂണിവേഴ്സിറ്റി ഇന്റര്‍കോളേജ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ചെമ്പഴന്തികോളേജ് മുന്നില്‍. ആദ്യദിനത്തില്‍ പിറന്ന ഏഴു മീറ്റ് റക്കോഡുകളില് ആറെണ്ണത്തിലും മുത്തമിട്ടത് ചെമ്പഴന്തി എസ്എന്‍ കോളേജ്. ഇന്നലെ പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്കുളത്തിലാരംഭിച്ച മത്സരത്തില്‍ സംസ്ഥാന കോളേജ് ഗെയിംസിലെ വിജയം ആവര്‍ത്തിക്കുകയായിരുന്നു. ചെമ്പഴന്തി എസ്എന്‍കോളേജിലെ എസ്. ആരതി ഇരട്ട റെക്കോര്‍ഡോടെ ട്രിപ്പിള്‍ സ്വര്‍ണമണിഞ്ഞു. അതേ കോളേജിലെ സ്വാതി സുന്ദറാണ് ഇരട്ടറെക്കോര്‍ഡ് നേടിയ മറ്റൊരുതാരം. ചെമ്പഴന്തിയിലെ സന്ധ്യയാണ് മറ്റൊരു ട്രിപ്പിള്‍ ഗോള്‍ഡ് ജോതാവ്. വേഗമേറിയ വനിതാ നീന്തല്‍ താരവും സന്ധ്യയാണ്. ചെമ്പഴന്തി എസ്എന്‍ കോളേജിലെ രാഹുല്‍ കൃഷ്ണനും അമലും ഓരോ മീറ്റ് റെക്കോര്‍ഡും ഇരട്ട സ്വര്‍ണവുംനേടി. അമലാണ് വേഗമേറിയ പുരുഷതാരം. എംജി കോളേജിലെ രാകേഷാണ് ഇരട്ട സ്വര്‍ണജേതാവായി മറ്റൊരു പുരുഷ താരം. ബ്രസ്റ്റ് സ്ട്രോക്ക് 50 മീറ്റര്‍, 200 മീറ്റര്‍ എന്നിവയില്‍ റെക്കോര്‍ഡോടെയും 200 മീറ്റര്‍ വ്യക്തിഗത മെഡലുമായാണ് എസ്എന്‍കോളേജിലെ ആരതി സ്വര്‍ണത്തില്‍ നേടിയത്. 50 മീറ്റര്‍, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ അതേ കോളേജിലെ തന്നെ സ്വാതി സുന്ദര്‍ റക്കോഡുകള്‍ തിരിത്തിക്കുറിച്ച് ഒന്നാമതായി. 400 മീറ്റര്‍, 50 മീറ്റര്‍, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരങ്ങളില്‍ എസ്എന്‍ കോളേജിലെ എസ്. സന്ധ്യ ട്രിപ്പിള്‍ സ്വര്‍ണം നേടി. 200 മീറ്റര്‍, 50 മീറ്റര്‍ബാക്ക് സ്ട്രോക്ക് എന്നിവയിലാണ് രാഹുല്‍ കൃഷ്ണന് സ്വര്‍ണം നേടിയത്. 200മീറ്റര്‍ വ്യക്തിഗത മിഡ്ലേയി ല്‍ മീറ്റ് റെക്കോര്‍ഡോടെയും 50മീറ്റര്‍ ബട്ടര്‍ഫളൈ, ഫ്രീസ്റ്റൈ ല്‍ എന്നിവയിലുമാണ് അമലിന് സ്വര്‍ണം. ആദ്യദിനത്തില്‍ 143 പോയന്റോടെയാണ് എസ്എന്‍ കോളേജ് മുന്നേറുന്നത്. 82 പോയിന്റോടെ എംജി കോളേജും 13 പോയന്റോടെ മാര്ഇവാനിയസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മത്സരം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: