ഇരിട്ടി: കേരളാ കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ മാക്കൂട്ടം ബാരാപ്പോള്‍ പദ്ധതി പ്രദേശങ്ങളില്‍ കേരളത്തിന്റെ അധീനതയിലുള്ള ഭൂമി കര്‍ണ്ണാടകം കയ്യേറി എന്ന ആരോപണം പരിശോധിക്കുന്നതിനായി കേരളാഉന്നത തല സര്‍വേ സംഘം ഈ പ്രദേശങ്ങളില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു. കേരളത്തിന്റെതായ ഏക്കര്‍ കണക്കിന് ഭൂമി കര്‍ണ്ണാടകം കയ്യേറുകയും പഴയ ജണ്ടകള്‍ മാറ്റി പുതിയ ജണ്ടകള്‍ സ്ഥാപിക്കുകയും കിടങ്ങുകള്‍ കീറുകയും ചെയ്തിരുന്നു. നടപടികള്‍ വിവാദമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അടക്കം സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണം നടത്തി അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് വരെ കര്‍ണ്ണാടകത്തിനു പണി നിര്‍ത്തി വെക്കുവാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. കര്‍ണ്ണാടകയിലെ മാക്കൂട്ടത്ത് നിന്നുമാണ് ഇപ്പോള്‍ സര്‍വേ ആരംഭിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ ശശികുമാര്‍, സര്‍വേ സൂപ്രണ്ട് കെ. സുരേശന്, കൊട്ടിയൂര്‍ റയിഞ്ചര്‍ വി. രതീശന്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേക്ക് ശേഷം റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: