മയ്യില്‍: മാലിന്യനിര്‍മാര്‍ജ്ജനത്തിന് മാതൃകയായി മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ ക്ലീന്‍ മയ്യില്‍ ഗ്രീന്‍ മയ്യില്‍ പദ്ധതി. ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. പഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാനും വയലുകള്‍ വീണ്ടും കൃഷിയോഗ്യമാക്കാനും പദ്ധതി വഴിയൊരുക്കി. പഞ്ചായത്തിലെ നഗരപ്രദേശങ്ങളില്‍ നിന്ന് രണ്ടുദിവസത്തിലൊരിക്കലും ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ആറുദിവസത്തിലൊരിക്കലുമാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ഒരു വാര്‍ഡില്‍ നാലു വീതം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജൈവമാലിന്യം സംസ്കരിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി ആയിരത്തിലധികം പൈപ്പ് കമ്പോസ്റ്റുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. 2000 എണ്ണം കൂടി ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടന്നുവരികയാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും പൈപ്പ് കമ്പോസ്റ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൃഷിക്കും പഞ്ചായത്തിലെ ജൈവസമ്പത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് പദ്ധതിയുമായി മുന്നോട്ട് വന്നത്. 2012-13 വര്‍ഷം മുതലാണ് പദ്ധതി നടപ്പിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: