ഇരിട്ടി: പ്രത്യയശാസ്ത്ര പരമായി വെല്ലുവിളികള്‍ നേരിടുന്ന സിപിഎം ഹൈന്ദവ സംഘടനകള്‍ക്കെതിരെ നുണപ്രചരണങ്ങള്‍ നടത്തുകയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഹൈന്ദവ ആചാര്യന്മാരെയും ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിച്ച് ഇവര്‍ നുണപ്രചരണങ്ങള്‍ നടത്തുന്നത്. ആശയത്തെ ഇപ്പോളവര്‍ ആയുധംകൊണ്ട് നേരിടുന്ന നിലപാടാണ് എടുക്കുന്നത്.
അണികളെ പിടിച്ചുനിര്‍ത്താന്‍ അതിവിദൂരമല്ലാതെ സിപിഎം നവരാത്രി ആഘോഷങ്ങളും കുട്ടികളെ എഴുത്തിനിരുത്തലും അടക്കമുള്ള ഹൈന്ദവ ആഘോഷ ചടങ്ങുകള്‍ നടത്തുമെന്നും അദ്ദേഹം അഭിപ്രായ്പെട്ടു. ഹിന്ദു ഐക്യവേദി പായം പഞ്ചായത്തില്‍ നടത്തിയ പദയാത്രയുടെ സമാപനം പായത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.പ്രദീപന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാടമുണ്ട ശ്രീമഹാവിഷ്ണു ക്ഷേത്രവും പായം നിവേദിത സേവാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച നിവേദിത സേവാഗ്രാമം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും വത്സന് തില്ലങ്കേരി നിര്‍വ്വഹിച്ചു. യോഗത്തില്‍ എം.പ്രദീപന് അധ്യക്ഷത വഹിച്ചു. ജാഥാലീഡര്‍ അഭിലാഷ്, പി.പി.ഷാജി, മുരളി ആശാന്, മനോഹരന് വായോറ തുടങ്ങിയവര്‍ സംസാരിച്ചു. ഗിരീഷ് കൈതേരി സ്വാഗതവും കെ.രവീന്ദ്രന് നന്ദിയും പറഞ്ഞു. രണ്ട് ദിവസം നീണ്ടുനിന്ന പദയാത്ര മട്ടിണിയില്‍ മുരളി ആശാന് ഉദ്ഘാടനം ചെയ്തു. പി.പി.ഷാജി അധ്യക്ഷതവഹിച്ചു.
ആദ്യ ദിവസം കൂട്ടുപുഴയില്‍ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണന് ആലച്ചേരി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: