എടവണ്ണ: പത്തപ്പിരിയം നല്ലാന്നി പ്രദേശത്ത് ആരംഭിക്കാനിരിക്കുന്ന ടാര്‍ മിക്സിംഗ് പ്ലാന്റിന്റെ അനുമതി റദ്ദ് ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് ബിജെപി എടവണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ബിജെപി പ്രര്‍ത്തകരും പത്തപ്പിരിയം വായനശാലാ പ്രവര്‍ത്തകരും പ്ലാന്റ് പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. ടാര്‍മിക്സിംഗ് പ്ലാന്റ് ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇവിടെ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെ ഗ്രീന്ട്രിബ്യൂണലില് പരാതി നല്‍കിയിരുന്നു.
ട്രിബ്യൂണലിന്റെ തീരുമാനം വരുന്നതിനു മുന്‍പ് പഞ്ചായത്ത് പ്ലാന്റിന്റെ കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുകയായിരുന്നു. പഞ്ചായത്തിന്റെ ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി ആരോപിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി കെ.പി. ബാബുരാജ് മാസ്റ്റര്‍ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഭരിക്കുന്ന എടവണ്ണ പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് ന്യജീവികള്ക്ക് ലഭിക്കുന്ന നീതിപോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സി. ശിവശങ്കരന്, എം. പ്രഭാകരന് നായര്‍, ബിജു ഗോപിനാഥ്, കല്‍പ്പൊടി രാജന്, കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു. ടി. രാജേന്ദ്രന്, എം. ധനേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: