തിരുവനന്തപുരം: പിഎസ്്സി യോഗത്തില്‍ സിപിഎം-സിപിഐ അംഗങ്ങള്‍ പര്സപരം ഏറ്റുമുട്ടി. സിപിഎം അംഗങ്ങളായ അശോകന് ചരുവിലും പ്രേമരാജും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രേമരാജന്‍ വന്നതോടെ പിഎസ്്സിയില്‍ സാംസ്കാരിക അധ:പതനം ഉണ്ടായി എന്ന് അശോകന് ചരുവിലിന്റെ പരാമര്‍ശം പ്രേമരാജനെ ചൊടിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം വാക്പോരിലും കൈയാങ്കളിയുടെ വക്കിലുമെത്തി. അശോകന് ചരുവിലിനു പിന്തുണയുമായി സിപിഐ അംഗം സുരേഷ്കുമാറും രംഗത്തെത്തിയതോടെ വാക്പോര് മൂര്‍ച്ഛിച്ചു. വാക്പോര് മാന്യതയുടെ അതിരു ലംഘിച്ചതായി മറ്റ് അംഗങ്ങള്‍ പരാതിപ്പെട്ടു. ചെയര്‍മാനും അംഗങ്ങളും ഇടപെട്ടു പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നു.
ഇതോടെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോടു കോണ്‍ഫറന്‍സ് ഹാളില്‍ ്യൂനിന്നു പുറത്തുപോകാന്‍ ചെയര്മാന് നിര്‍ദേശിച്ചു. അടിവാങ്ങുമെന്ന വെല്ലുവിളികളും അംഗങ്ങള്‍ പരസ്പരംഉയര്ത്തി. തര്‍ക്കത്തിനൊടുവില്‍ സിപിഐ അംഗം സുരേഷ്കുമാര്‍ യോഗം ബഹിഷ്കരിച്ചു പുറത്തേക്കു പോയി. കൂടുതല്‍ ചര്‍ച്ചകളിലേക്കു കടക്കാതെ ചെയര്മാന് യോഗം പിരിച്ചുവിട്ടു.പിഎസ്്സിയില്‍ പരിശോധനയ്ക്ക് അനുവദിക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്ചര്ച്ചയ്ക്കു വന്നില്ല. അഞ്ചു കോടി രൂപ അടിയന്തിരമായി അനുവദിക്കാന്‍ മുഖ്യമന്ത്രി ്യൂനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്കു കടക്കേണ്ടെന്നുമായിരുന്നു പൊതുധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: