കാസര്‍കോട്: സംസ്ഥാനത്തെ സാധാരണക്കാരായ ജനസമൂഹത്തെ കണക്കിലെടുക്കാതെ നന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കിയ ഭരണമാണ് ഇരുമുന്നണികളും അനുവര്‍ത്തിച്ചിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം എന്‍.പിരാധാകൃഷ്ണന്‍ പറഞ്ഞു. കേരളം സാമൂഹ്യ സാമ്പത്തിക രംഗത്ത മുഴുവന്‍ തകര്‍ന്ന് പോകാന്‍ കാരണം ഭരണക്കാരുടെ അമിതമായ ന്യൂനപക്ഷ പ്രീണനമാണ്. കൃഷിയും വ്യവസായവുമെല്ലാം നാശോന്മുഖമായതിന്റെ ഉത്തരവാദിത്വം ഇവിടെ മാറാമാറി ഭരണം നടത്തിയ മുന്ന്ണികള്ക്കാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വരംഗത്തും അഴിമതിയും അത് മൂടിവെക്കാനുള്ള ഒത്തു തീര്‍പ്പുകളുമാണ് നടക്കുന്നത്. സവിശേഷമായ സംസ്ഥാനത്തെ സാംസ്കാരികവും പൈതൃകവും മറന്ന് കൊണ്ട് ഇവുടെയുണാടായ നവോത്ഥാന മൂല്യങ്ങളെ വിസ്മരിച്ചുമാണ് ഈ മുന്നണി രാഷ്ട്രീയം അരങ്ങേറിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലുണ്ടായിട്ടുള്ളതുപോലെ ഒരു രാഷ്ട്രീയ പരിവര്‍ത്തനത്തിന് കേരളവും പാകപ്പെടുന്നുവെന്ന് തെളിയിക്കുന്നതാണ് ബിജെപിക്കും അനുബന്ധ് പ്രസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത്.
ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ് നയിക്കുന്ന കാസര്‍കോട് മണ്ഡലം തല രാഷ്ട്രീയ പരിവര്‍ത്തന യാത്രയുടെ മുനിസിപ്പാലിറ്റി സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന സമിതിയംഗം എന്‍.പി.രാധാകൃഷ്ണന്. മണ്ഡലം പ്രസിഡണ്ട് എം.സുധാമ ഗോസാഡ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, മണ്ഡലം ട്രഷര്‍ പി.ഭാസ്കരന്, യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍, കൗണ്‍സിലര്‍മാരായ അനിതാ ആര് നായ്ക്, ശ്രീലത ടീച്ചര്‍, ലീലാമണി, എന്‍.ചന്ദ്രന്, ബിജെപി മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്‍ കെ.ടി ജയറാം, ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി സ്വാഗതവും വൈസ്പ്രസിഡണ്ട് മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: