ഇടുക്കി: തമിഴ്നാട്ടില്‍ നിന്ന് സ്ത്രീകളെ ഉപയോഗിച്ച് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി, പത്തലുഗുണ്ട് എന്നീ മേഖലയില്‍ വന്‍ തോതില്‍ കഞ്ചാവ് സംഭരിച്ചിരിക്കുന്ന ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിനു കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇടുക്കി വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു എത്തിക്കാനാണ് തമിഴ്നാട് അതിര്‍ത്തികളിലെ കോളനികളില്‍ കഞ്ചാവ് ശേഖരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ അതിര്‍ത്തികള്‍ വഴി രാത്രികാലങ്ങളിലാണ് കഞ്ചാവ് കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമീപകാലത്ത് വന്‍തോതില്‍ കഞ്ചാവ് കടത്ത് സംഘാംഗങ്ങള്‍ പിടിയിലായതാണ് പുതിയ പ്രവര്‍ത്തന രീതികളുമായി തമിഴ്സംഘങ്ങളെത്തുന്നതിന് കാരണമായത്. കമ്പത്തെ കഞ്ചാവിന്റെ് മൊത്ത വ്യാപാരകേന്ദ്രമായ കോളനിയില്‍ നിന്ന് കഞ്ചാവ് കടത്തിന് പ്രത്യേക സത്രീ സംഘങ്ങള്‍ തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കുമളി ചെക്ക് പോസ്റ്റില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് വനിത ജീവനക്കാരുള്ളത്. കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ പോലീസ് സ്റ്റേഷനിലാണു വനിത പോലീസുള്ളത്. ബാക്കിയുള്ള ജില്ലയിലെ സത്രീകളെ പരിശോധിക്കാന്‍ ചെക്കുപോസ്റ്റുകളില്‍ യാതൊരുവിധ സംവിധാനങ്ങളുമില്ലാത്തതാണ് കഞ്ചാവ് കടത്തുകാര്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നതിന്റെ കാരണം. കഴിഞ്ഞ മാസങ്ങളില്‍ ഇടുക്കി ജില്ലയിലെ പോലീസ്, നാര്‍ക്കോട്ടിക്സ്, എക്സൈസ് വിഭാഗങ്ങള്‍ സംയുക്തമായി മുക്കാല്‍ കോടി രൂപയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്. കമ്പത്തു ഇടപാടുകള്‍ ഉറപ്പിക്കുന്നത് ചെറുപ്രായക്കാരായ കുട്ടികളാണ്്. ഇടപാടുകാരെ കണ്ടെത്തി വിലപേശുന്നത് കുട്ടികള്‍. തേയിലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി എത്തുന്ന ട്രിപ്പ് ജീപ്പുകള്‍ വഴിയും കഞ്ചാവ് എത്തുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: