വനാന്തരത്തില്‍ ഒരുരാക്ഷസിയില്‍ ഭീമന് പിറന്ന മകന്‍. അനേകം കാടുകളില്‍ മാറിമാറിക്കഴിയുകയായിരുന്നു വനവാസക്കാലത്ത് പാണ്ഡവര്‍. അക്കൂട്ടത്തില്‍ ഹിഡുംബവനത്തിലുമെത്തി.പാണ്ഡവരുടെ ദേഹപ്രകൃതി കണ്ടപ്പോള്‍ ഇവരെ കറിവച്ച്കഴിയ്‌ക്കാമെന്ന് ഹിഡുംബന് തോന്നി. തന്റെ സഹോദരി ഹിഡും ബിയെ പാണ്ഡവര്‍ക്കടുത്തേയ്‌ക്കുവിട്ടു.
പാണ്ഡവരുടെ മുന്നിലെത്തിയപ്പോള്‍ ഹിഡുംബിയ്‌ക്ക് ഭീമനെ ഏറെ ഇഷ്ടപ്പെട്ടു. അമ്മ കുന്തിയോട് ആഗ്രഹം തുറന്നു പറഞ്ഞു. ആ അമ്മ അതൊന്നും സമ്മതിച്ചില്ല. പിന്നെജ്യേഷ്ഠന്‍ ധര്‍മ്മപുത്രരോട് വിവരം പറഞ്ഞു.
അദ്ദേഹം അതില്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. ഒരു നിബന്ധനമാത്രം വച്ചു. പകല്‍ എവിടെ വേണമെങ്കിലും കൊണ്ടുപൊയ്‌ക്കോ, പക്ഷേ രാത്രി ഇവിടേയ്‌ക്ക് തിരിച്ചെത്തണം. അങ്ങനെ എല്ലാവരുടേയും ആശിര്‍വാദത്തോടെ ഭീമ- ഹിഡുംബി വിവാഹം നടന്നു. അക്കാലത്ത് അവര്‍ക്കു പിറന്നമകനാണ് കരുത്തിന്റെ പര്യായമായ ഘടോല്‍ക്കചന്‍.
ഭാരതയുദ്ധത്തില്‍പാണ്ഡവര്‍ക്കിയാള്‍ നല്ല സഹായിയായിരുന്നു. ചിലസമയത്ത് കൗരവര്‍ ഘടോല്‍ക്കചനെ കണ്ട് വിറച്ചുപോയി. ഒടുവില്‍ കര്‍ണ്ണന്‍തന്നെ ഭയന്ന് അര്‍ജുനന് കരുതിവച്ചിരുന്ന വേല്‍ ഘടോല്‍ക്കചന്റെ നേരേ പ്രയോഗിയ്‌ക്കേണ്ടിവന്നു. അങ്ങനെയാണ് ഘടോല്‍ക്കചന്റെ അവസാനം.
















