മാനന്തവാടി:മാനന്തവാടി കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘ്(ബിഎംഎസ്) കെഎഫ്ഡിസി എസ്റ്റേറ്റ് ഓഫീസിലേക്ക്തിങ്കളാഴ്ച മാര്‍ച്ചും ധർണ്ണയും നടത്തും. തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കമ്പമല എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നം ഒത്തുതീർന്നു എന്ന് പ്രചരിപ്പിക്കുന്ന ചില ട്രേഡ് യൂണിയന് നേതാക്കള്‍ തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.ഈ യൂണിയനുകൾക്ക് പങ്കാളിത്തമുളള സർക്കാരുകൾ മാറി മാറി കേരളം ഭരിച്ചിട്ടും തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി ഒന്നുംചെയ്യാതെ ബിഎംഎസ്സിൻറെ നേതൃത്വത്തിൽ നടക്കുന്ന സമരത്തില്‍ തൊഴിലാളികൾ ഒന്നടങ്കം അണിനിരക്കുമെന്ന ഘട്ടമെത്തിയതോടെ മന്ത്രിയുമായി ചർച്ചനടത്തി പ്രശ്നം പരിഹരിച്ചെന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴാറായ ലയങ്ങളും സഞ്ചാര യോഗ്യമല്ലാത്ത വഴികളും മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തതുംഇവിടുത്തെ തൊഴിലാളികളുടെ ജീവിതംദുരിതപൂർണമാകുമ്പോഴും യൂണിയൻ നേതാക്കളും മാനേജ്മെൻറുംതമ്മിലുളള അവിശുദ്ധ ബന്ധംമൂലംതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പോലും പരിഹരിക്കപ്പെടാതെ പോവുകയാണ്.ഈസാഹചര്യത്തിൽ തൊഴിലാളികളുടെ ദിവസവേതനംഅഞ്ഞൂറ് രൂപയായി ഉയർത്തുക,ഇരുപത് ശതമാനം ബോണസ്സ് അനുവദിക്കുക,ഇരുപത്തഞ്ച് വർഷമായി ജോലിചെയ്യുന്ന താൽകാലിക തൊഴിലാളികളെ
മാനദണ്ഡം നോക്കാതെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ്സ് ഇന്ന് നടത്തുന്ന കെഎഫ്ഡിസി ഓഫീസ് മാർച്ചും ധർണയും വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളുംഒറ്റക്കെട്ടായി അണിനിരക്കണമെന്നുംബിഎംഎസ്സ് അഭ്യർത്ഥിച്ചു.ബിഎംഎസ് ജില്ലാപ്രസിഡൻറ് പി.കെ അച്യുതന്, സെക്രട്ടറി സന്തോഷ് ജി നായർ,പി.നാരായണൻ, കെ.വി സനൽകുമാർ, ആർ.മുനീശ്വരൻ, ശിവജ്ഞാനം, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: