കണ്ണൂര്‍: കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞ് വന്നിരിക്കുകയാണെന്നും ഇതിന്റെ പ്രതിഫലനം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുമെന്നും കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. കണ്ണൂര്‍ ബ്രോഡ്ബീന്‍ ഹോട്ടിലില്‍ നടന്ന ബിജെപി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തെ ഭരണത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ സമൂലമായ പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. രാഷ്ട്രത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും അഴിമതിയില്ലാതാക്കാനും ബിജെപി സര്‍ക്കാറിന് സാധിച്ചു. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മന്ത്രിമാരാണുളളത്. വിദേശ രാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നിരിക്കുകയാണ്. കോര്‍പ്പറേറ്റുകളെയാണ് സര്‍ക്കാര്‍ സഹായിക്കുന്നതെന്ന ആരോപണം സാധാരണക്കാരായ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബാങ്കിംഗ് രംഗത്ത് കൊണ്ടു വന്ന ജന്‍ധന്‍ യോജന, മുദ്രാകാര്‍ഡ് തുടങ്ങിയ നിരവധി പദ്ധതികള്‍ സാധാരണക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നതാണ്. എല്ലാവിധം സബ്സിഡികളും ബാങ്കുകള്‍ വഴിയാക്കിയതോടെ മധ്യവര്‍ത്തികള്‍ ഇല്ലാതാവുകയും അഴിമതി തുടച്ച് നീക്കപ്പെടുകയുമാണ്. യുവാക്കളുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പതിനായിരം രൂപ സൗജന്യമായി അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങളും ബിസിനസ്സുകളും ആരംഭിക്കാന്‍ യാതൊരീടുമില്ലാതെ പത്ത് ലക്ഷം രൂപവരെ നല്കുന്ന മുദ്രാ ബാങ്ക് പദ്ധതിക്കും തുടക്കമിട്ടിരിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയത്തോടെ ആരംഭിച്ച സീറോബാലന്‍സ് അക്കൗണ്ട് പദ്ധതിയായ ജന്‍ധന്‍ യോജന പദ്ധതിയില്‍ 18 കോടി ജനങ്ങള്‍ പങ്കാളികളായി. 60 ശതമാനം അക്കൗണ്ടുകളിലും ദൈനംദിന ഇടപ്പാടുകള്‍ നടക്കുന്നതായും മാര്‍ച്ചുമാസത്തോടെ 90 ശതമാനം അക്കൗണ്ടുകളിലും ഇടപാടുകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് മോദി സര്‍ക്കാര്‍ നിക്ഷേപ അനുകൂലസാഹചര്യം സൃഷ്ടിച്ചു കഴിഞ്ഞു. മോദി സര്‍ക്കാറിലുള്ള വിശ്വാസമാണ് നിക്ഷേപകര്‍ രാജ്യത്തേക്ക് കടന്നുവരുന്നതിന് വഴിതെളിയിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാറിന് വിശ്വാസ്യതയുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നരവര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തെ മാധ്യമങ്ങളൊന്നടങ്കം ബിജെപി സര്‍ക്കാറിനെ എതിര്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ ബിജെപിയുടെ പ്രവര്‍ത്തകരിലൂടെ സര്‍ക്കാറിന്റെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് സര്‍ക്കാറുകളെപ്പോലെ പ്രഖ്യാപനങ്ങള്‍ നടത്തുകയും അവ പ്രാവര്ത്തികമാക്കാതിരിക്കുകയുമല്ല ബിജെപി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പറഞ്ഞവയെല്ലാം ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൈസൂര്‍-തലശ്ശേരി റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കാഞ്ഞങ്ങാട്, പാണത്തൂര്‍ റെയില്‍വേയുടെ സര്‍വ്വേ പുരോഗമിക്കുകയാണെന്നും മന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഭാരതത്തിന്റെ മഹത്വം ശ്രദ്ധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനിടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വി.രത്നാകരന്, എ.പി.ഗംഗാധരന് തുടങ്ങിയവരും വിവിധ ജില്ലാ നേതാക്കളും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: