ചേര്‍ത്തല: നിരവധി പരാതികളും അപേക്ഷകളും നല്‍കിയിട്ടും നഗരസഭ സഞ്ചാരയോഗ്യമാക്കാത്ത റോഡ് ഒടുവില്‍ നാട്ടുകാര്‍ 45,000 രൂപ ചെലവഴിച്ച് ഗതാഗതയോഗ്യമാക്കി.
ചേര്‍ത്തല നഗരസഭയിലെ ഒമ്പതാം വാര്‍ഡിലെ വനിതാഹോസ്റ്റല്‍- പഴകുളം റോഡാണ് റസിഡന്റ്‌സ് അസോസിയേഷനും ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും സംയുക്തമായി ചേര്‍ന്ന് ഗതാഗതയോഗ്യമാക്കിയത്. ഒരു കിലോമീറ്ററോളം ദൂരമുള്ള റോഡ് കുണ്ടുംകുഴിയും രൂപപ്പെട്ട് വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതായി കിടക്കുകയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ കാട്ടി പ്രദേശവാസികള്‍ പലതവണ നഗരസഭയ്‌ക്കും എംഎല്‍എയ്‌ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
തുടര്‍ന്നാണ് നാട്ടുകാര്‍ പണം ചെലവഴിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയത്.
















