ആലപ്പുഴ:സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സഹകരണത്തോടെ ജില്ലയിലെ ആര്‍ട്ട്‌സ് & സയന്‍സ് കോളജുകള്‍, മെഡിക്കല്‍ എഞ്ചിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്ക്, ഐ.റ്റി.ഐ, ടി.ടി.ഐ ,ബി.എഡ് സെന്റര്‍, പാരലല്‍ കോളജുകള്‍ സദ്ധ സംഘടനകള്‍ ഉള്‍പ്പെടെ രക്തം ദാനം ചെയ്യാന്‍ താത്പര്യമുള്ളവരെ അണിചേര്‍ത്ത് ഓലൈന്‍ ഡയറക്ടറിയും രക്തദാനക്യാമ്പും സംഘടിപ്പിക്കുന്നു.
29ന് രാവിലെ 9.30ന് പുന്നപ്ര കോളജ് ഓഫ് എഞ്ചിനീയറിങ് & മാനേജ്‌മെന്റിന്റെ ഓഡിറ്റോറിയത്തില്‍ രക്തദാന ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി വി.സുരേഷ് കുമാര്‍ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പാള്‍ ഡോ.കെ.ജി.വിശ്വനാഥന്‍ അദ്ധ്യക്ഷനായിരിക്കും. രക്ത ദാനക്യാമ്പിന്റെ ഉദ്ഘാടനം സംവിധായകനും നടനുമായ പത്മകുമാര്‍ നിര്‍വ്വഹിക്കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.എസ്.ചന്ദ്രികാദേവി മുഖ്യപ്രഭാഷണം നടത്തും.
















