തലശ്ശേരി: തലശ്ശേരി: ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് എന്നിവര്‍ തിരുവങ്ങാട് മഞ്ഞോടിയിലെ വിവാദ മല്‍സ്യ മാര്‍ക്കറ്റ് പരിസരം സന്ദര്‍ശിച്ചു.
സാമൂഹിക സമരസതക്കു കോട്ടം വരുത്തുന്ന രീതിയില്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസകേന്ദ്രങ്ങളില്‍, പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളുടെയും രണ്ടര ഏക്കര്‍ വരുന്ന വലിയ ജലസംഭരണിയായ ക്ഷേത്രക്കുളത്തിന്റെയും തൊട്ടടുത്ത്, പരിസ്ഥിതി ആഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ ദീര്‍ഘവീക്ഷണമില്ലാതെ വികസനം എന്ന പേരില്‍ നടത്തുന്ന ജനവിരുദ്ധ നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. നാടിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാകണം വികസന പദ്ധതികള്‍ രൂപകല്പന ചെയ്യേണ്ടതെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത സ്ഥലത്ത് ഒരു മല്‍സ്യമാര്‍ക്കറ്റ് അടിച്ചേല്പ്പിക്കുകയാണെങ്കില്, അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു തൊട്ടടുത്ത് തന്നെയുള്ള ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന കുളവും, അനേകം വീടുകളിലെ കിണറുകള്‍ എന്നിവ മലിനമാകുമ്പോള്‍, മാറാരോഗങ്ങള്‍ പിടിപെട്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന തീരുമാനത്തില്‍ നിന്ന് നഗരസഭയും കേരള സര്‍ക്കാരും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, കേരള അയ്യപ്പ സേവാ സമാജം സംസ്ഥാന കാര്യദര്‍ശി വി.കെ.വിശ്വനാഥന്, ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സംഘടന സെക്രട്ടറി കെ.പ്രേമന്, വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ.ഗോപിനാഥ്, ശ്രീരാമ ക്ഷേത്ര പൈതൃക സംരക്ഷണ സമിതി ഭാരവാഹികളായ പി.പി.അജിത്, തച്ചോളി അനില്‍ കുമാര്‍, രമേഷ് തുടങ്ങിയവരും ദേശവാസികളും ഇരുവരെയും അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: