പാനൂര്‍: കൈവേലിക്കല്‍ ബാലപീഡനം പ്രതികളെ അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാനൂര്‍ പോലീസ്സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണാസമരം നടത്തി.ഡോ:ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം.രത്നാകരന് അദ്ധ്യക്ഷത വഹിച്ചു. ഇ.മനീഷ്, എം.പി.ഷെരീഫ്, ദിനേശന് പാച്ചോള്‍, പി.ബാലന്, കെ.കെ.ചാത്തുക്കുട്ടി, എം.പി.പ്രകാശന്, സുരേഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കൈവേലിക്കലിലെ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും ഒന്‍പത് വയസുകാരിയെ വീട്ടുവേലയ്ക്ക് നിറുത്തി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അലംഭാവം കാട്ടിയെന്നാണ് ആക്ഷന്‍ കമ്മറ്റി ആരോപണം. മര്‍ദ്ധനമേറ്റ കുട്ടിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്ക് കൈമാറിയെങ്കിലും പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് ഇടപ്പെടല്‍ ശക്തമായിരുന്നുവെന്ന് ജനകീയ സമിതി സെക്രട്ടറി ഇ.മനീഷ് പറയുന്നു. മേഖലയില്‍ കുട്ടികടത്ത് വ്യാപകമാണെന്നും, അതിനെതിരെ നടപടി വേണമെന്നും ധര്‍ണ്ണാസമരത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: