ഇരിട്ടി: ഇരിട്ടി എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി മഹാത്മാ ഗാന്ധി കോളേജില്‍ തനതു ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മഹാത്മാ ഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമയുടെ അനാച്ചാദനം ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് എം.പി വയലാര്‍ രവിനിര്വഹിക്കുമെന്നു ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ മുന്‍ മന്ത്രിയും സൊസൈറ്റി പ്രസിഡണ്ടുമായ കെ.പി.നൂറുദ്ധീന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ശില്പ്പിയെ ആദരിക്കും. പത്രസമ്മേളനത്തില്‍ സൊസൈറ്റി ഭാരവാഹികളായ കെ.പി.നൂറുദ്ദീന്‍, ബേബി ജോണ്‍ പൈനാപ്പള്ളി, വി.വി.ചന്ദ്രന്, പി.വി.നാരായണന്, ഗോപാലന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: