കണ്ണൂര്‍: കൗണ്‍സില്‍ യോഗത്തില്‍ ബഹളവും വാക്കേറ്റവും സെക്രട്ടറിയെ ഉപരോധിച്ചു ചെയര്‍പേഴ്സണ്‍ വിളിച്ചു ചേര്‍ത്ത നഗരസഭാ യോഗം നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ചാണ് വാക്കേറ്റവും ബഹളവും. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെ ഭരണകക്ഷി അംഗങ്ങളാരും യോഗത്തിലെത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സെക്രട്ടറി വി.ജെ.കുര്യനെ തടഞ്ഞുവച്ച് മുദ്രാവാക്യം മുഴക്കി. നഗരസഭാ ചട്ടത്തിന് വിരുദ്ധമായാണ് ഇന്നലെ നാല് മണിക്ക് ചെയര്പേഴ്സന് രോഷ്ണി ഖാലിദ് വിളിച്ച് ചേര്‍ത്ത യോഗം നിര്‍ത്തിവച്ചതെന്നും ലീഗ് വിഭാഗത്തില്‍പെട്ട കൗണ്‍സില്‍ അംഗങ്ങളാണ് യോഗം ബഹിഷ്കരിച്ചത് എന്നാണ് വിവരം. നിശ്ചിത സമയം കഴിഞ്ഞിട്ടും അര മണിക്കൂറോളം പ്രതിപക്ഷം കാത്തിരുന്നുവെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് കൗണ്‍സില്‍ യോഗം നടക്കില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെ ചട്ടം വ്യക്തമാക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ചട്ടവും ഭരണഘടനയും സെക്രട്ടറി വിശദീകരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ച് സെക്രട്ടറിയെ തടഞ്ഞുവെക്കുകയായിരുന്നു. പുതിയകെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാനാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ നിശ്ചയിച്ചിരുന്നത്. അവസാന കൗണ്‍സില്‍ യോഗങ്ങളില്‍ ലാഭവും കമ്മിഷനും വീതം വെക്കുന്നതിലുള്ള തര്‍ക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം സെക്രട്ടറിയെ തടഞ്ഞുവച്ച സമയത്ത് ചെയര്‍പേഴ്സനെ സെക്രട്ടറി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിളിച്ച് ചേര്‍ത്ത കൗണ്‍സില്‍ യോഗം നടക്കാത്തതിന് കാരണങ്ങള്‍ ഒന്നും തന്നെ അറിയിച്ചിരുന്നില്ലെന്നും സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: