കുമളി: കുമളി എക്സൈസ് ചെക്ക്പോസ്റ്റ് വഴി അടിവസ്ത്രത്തിനുള്ളിള് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി വന്ന കോട്ടയം ചങ്ങനാശ്ശേരി അമരം പൊയ്കയില്‍ ജിനു (37) ആണ് കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് നടത്തിയ പരിശോധനയില്‍ പിടിയിലായത്. കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി ചങ്ങനാശ്ശേരിക്ക് കൊണ്ട് പോകുന്ന വഴിയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. അരക്കിലോ കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളിലായി ഒളിപ്പിച്ച് വച്ച് ചെക്ക്പോസ്റ്റിന് മുന്നിലൂടെ നടന്ന് വരികയായിരുന്നു. കുമളി എക്സൈസ് ചെക്ക്പോസ്റ്റിലേയും, വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ചാഫീസിലേയും ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. പിടിക്കപ്പെട്ട ജിനു ചങ്ങനാശ്ലേരി എക്സൈസ്, പോലീസ് കണ്ടെടുത്ത നിരവധി സ്പിരിറ്റ് കേസുകളില്‍ പ്രതിയാണ്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി കെ, പ്രിവന്റീവ് ഓഫീസര്‍മാരായ ഡൊമിനിക്ക്, ഹാപ്പിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി, രവി വി, അനീഷ് ടിഎ., സതീഷ്കുമാര്‍, ഷനേജ്, ജോസി വര്‍ഗ്ഗീസ്, സനല്‍നാഥ് ശര്‍മ, സജീവ്കുമാര്‍ ബിനു, എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടിച്ചത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: