തിരുവനന്തപുരം: ശ്രീനാരായണഗുരു ശ്രീലങ്ക സന്ദര്‍ശിച്ചതിന്റെ വാര്‍ഷികവും ഗുരുദേവ ജയന്തി ഓണാഘോഷവും കൊളംബോ മലയാളി സംഗമവും ഇന്ന് ശ്രീലങ്കയില്‍ നടക്കും. കൊളംബോ ശ്രീനാരായണ മെമ്മോറിയല്‍ ഹാളില്‍ വൈകുന്നേരം 4.30 ന് ശ്രീലങ്കന്‍ പാരമ്പര്യേത ഊര്‍ജ്ജ മന്ത്രി രഞ്ജിത് ശ്യാംബലപ്രീതി പരിപാടി ഉദ്ഘാടനം ചെയ്യും.
സാംസ്കാരിക മന്ത്രി മനോഗണേശ മുഖ്യാതിഥിയുമായിരിക്കും. കൊളംബോ മേയര്‍ എ.ജെ.എം. മുസ്സാമില്‍ അദ്ധ്യക്ഷനായിരിക്കും. ഡോ: ബി. സീരപാണി മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണഗുരു സൊസൈറ്റി പ്രസിഡന്റ് എ.കെ. രാഹുലന്, ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് ഗംഗാധരന്, സജീവ് നാണു എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: