കണ്ണൂര്‍: ഓള് കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് 57-ാം സംസ്ഥാന സമ്മേളനം നാളെ രാവിലെ 8.30 ന് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ നടക്കും. മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്, പി.കെ.ശ്രീമതി എംപി, സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റോഷ്നി ഖാലിദ്, ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന്, കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് തുടങ്ങിയവര്‍ പങ്കെടുക്കും.
പതിനായിരത്തോളം അംഗങ്ങളുള്ള സംഘടനയാണ് ബാങ്കേഴ്സ് അസോസിയേഷന്. നിയമപ്രകാരം ലൈസന്‍സെടുത്ത് സെക്യൂരിറ്റി അടച്ച് സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങളനുസരുച്ച് സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്വാകാര്യ പണമിടപാടുകാരുടെ സംഘടനയാണിത്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പലിശമാത്രമേ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നുള്ളു. എന്നാല്‍ ചില ന്യൂജനറേഷന് ബാങ്കുകള്‍ 36 ശതമാനത്തോളം പലിശ ഈടാക്കുന്നുണ്ട്. പണമിടപാടു സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സെക്യൂരിറ്റി വര്‍ദ്ധനവ് ഉള്‍പ്പടെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. പണമിടപാടിനോടൊപ്പം നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും അസോസിയേഷന് നടപ്പില്‍ വരുത്തുന്നുണ്ട്.
അസോസിയേഷന് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ടി.എസ്.ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, സുരേഷ് ബാബു, കെ.ടി.വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: