മട്ടന്നൂര്‍: കോണ്‍ഗ്രസ് നടത്തുന്ന അഴിമതികള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുന്ന സമീപനമാണ് നടന്നുവരുന്നതെന്നും വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടിനെതിരെയും ഗുരുദേവ നിന്ദക്കെതിരെയും ഹിന്ദു ഐക്യവേദി മാങ്ങാട്ടിടം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദയാത്രയുടെ ഉദ്ഘാടനം നീര്‍വേലി അളകാപുരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അക്രമരാഷ്ട്രീയം നടത്തുന്ന സിപിഎം നേതാക്കള്‍ അവരുടെ മക്കളെ സുരക്ഷിതരായാണ് വളര്‍ത്തുന്നതെന്നും കേരളത്തിലെ മറ്റുള്ളവരുടെ സുരക്ഷയെക്കുറിച്ച് സിപിഎം ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ അടക്കമുള്ളവരുടെ മക്കള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവരുടെ ആദ്യവോട്ട് ബിജെപിക്ക് നല്‍കുമെന്ന് പറയുന്ന അവസ്ഥയാണ് ഇന്നുണ്ടായിരിക്കുന്നതെന്നും ജനക്ഷേമകരമായ ഭരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സോണിയാഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും പ്രസംഗിച്ചു നടക്കുന്ന സ്ഥലങ്ങളിലെല്ലാം ബിജെപിയാണ് ജയിച്ചു കയറുന്നതെന്നും അവര്‍ പറഞ്ഞു. 47 ഇസ്ലാമിക രാഷ്ട്രങ്ങളടക്കം ലോകത്തിലെ 120 ഓളം രാജ്യങ്ങളില്‍ യോഗ നടപ്പിലാക്കാന്‍ കഴിഞ്ഞത് മോദിയുടെ നേട്ടങ്ങളില്‍ ഒന്നുമാത്രമാണ്. ആധ്യാത്മികതയല്ല, മതേതരത്വമാണ് ഗുരുദേവന്റെ ദര്‍ശനമെന്ന് പറയുന്നവര്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗുരുദേവ ദര്‍ശനങ്ങളെ അവഹേളിച്ചാല്‍ സിപിഎം കനത്ത വില നല്‍കേണ്ടി വരുമെന്നും ശോഭാസുരേന്ദ്രന് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി ജില്ലാ സെക്രട്ടറി വിജയന് വട്ടിപ്രം, ജാഥാ ലീഡര്‍ സന്തോഷ് മിന്നി എന്നിവര്‍ സംസാരിച്ചു. നിതീഷ് സ്വാഗതവും അരുണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: