റോഡുകള്‍ പൂര്‍ണ്ണമായി നവീകരിക്കുവാന്‍ ശ്രദ്ധിച്ചു. ഇടയ്ക്കാട്ട് കയറ്റം പടിഞ്ഞാറേക്കര കടവ് റോഡ്, മടക്കത്താനം വാണര്‍കാവ് റോഡ്, മടക്കത്താനം കമ്പിപ്പാലം റോഡ് എന്നിവ നവീകരിച്ച റോഡുകളില്‍ പ്രധാനപ്പെട്ടതാണ്
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 321 വോട്ടിന് തോല്‍പ്പിച്ചാണ് അനില്‍കുമാര്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ കാപ്പ് വാര്‍ഡിലെ ജനപ്രതിനിധിയായത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അനില്‍കുമാര്‍ മികച്ച സംഘാടകനാണ്. കാപ്പ് വാര്‍ഡില്‍ റോഡ് നവീകരണത്തിനാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. വാര്‍ഡിനുള്ളിലെ റോഡുകള്‍ പൂര്‍ണ്ണമായി നവീകരിക്കുവാന്‍ ആദ്യം തന്നെ ശ്രദ്ധിച്ചു. ഇടയ്ക്കാട്ട് കയറ്റം പടിഞ്ഞാറേക്കര കടവ് റോഡ്, മടക്കത്താനം വാണര്‍കാവ് റോഡ്, മടക്കത്താനം കമ്പിപ്പാലം റോഡ് എന്നിവ നവീകരിച്ചു. വാര്‍ഡിലുള്ള മുഴുവന്‍ വഴിവിളക്കുകളും തെളിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. കേടായ വഴിവിളക്കുകള്‍ ഒട്ടും കാലതാമസം വരുത്താതെ തന്നെ നന്നാക്കും. വാര്‍ഡില്‍ കഴിഞ്ഞ മാസം ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്ന വീടുകള്‍ക്ക് സഹായം ചെയ്യുവാനും വീടുകളുടെ മുകളിലേക്ക് വീണുകിടന്നിരുന്നു. മുഴുവന്‍ മരങ്ങളും ഒരു ദിവസം കൊണ്ട് വെട്ടിമാറ്റുവാനും സാധിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ അര്‍ബന്‍ വാട്ടര്‍ സ്കീം വാര്‍ഡിലെത്തിച്ചത് പ്രധാന നേട്ടമായി കാണുന്നു. ഈ പദ്ധതി മറ്റ് വാര്‍ഡുകളിലെ ഉള്‍പ്പെടെ 7000ത്തോളം പേര്‍ക്ക് പ്രയോജനപ്പെടുന്നതാണ്. വാര്‍ഡില്‍ കുടുംബശ്രീ പ്രവര്‍ത്തനം വളരെ നല്ല രീതിയിലാണ് നടക്കുന്നത്. പത്ത് കുടുംബശ്രീ യൂണിറ്റുകള്‍ വാര്‍ഡിലുണ്ട്. പാലിയേറ്റീവ് കെയര്‍ യൂണിറ്റും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് സഭ നല്ല ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: