കണ്ണൂര്‍: ഹജ്ജ് തീര്ത്ഥനട കര്മ്മത്തിന് പോയ തലശേരി കണിയാങ്കണ്ടി സ്വദേശി മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചു. പെരുങ്ങത്തൂര്‍ കണിയാങ്ങണ്ടി അബൂബക്കര്‍ ഹാജി (72) ആണ് മരിച്ചത്. ഭാര്യന്മാര്‍ താഹിറ പരേതയായ ആസ്യ. മക്കള്‍: അന്‍വര്‍ , അസ്ലം, ഷെരീഫ. ഷാഹിദ,സൂബൈദ. മരുമക്കള്‍ ഷറഫുദ്ദീന് ബഷീര്‍. ഷൗക്കത്ത്. നംഷീദ. മുബീന. ഈ മാസം പതിനഞ്ചിനാണ് സര്‍ക്കാര്‍ കോട്ടയില്‍ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെട്ടത്. മീനായില്‍ കല്ലേറ് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചു എന്നാണ് വീട്ടില്‍ കിട്ടിയ വിവരം. എന്നാല്‍ അസുഖത്തെതുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മക്ക ദുരന്തം: കണ്ണൂര്‍ കലട്രേറ്റില്‍ കട്രോള്‍ റൂം തുറന്നു. വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണം. ഫോണ്‍: 04972 700645
പ്രതികരിക്കാൻ ഇവിടെ എഴുതുക: