ഉദിയന്‍കുളങ്ങര: പ്രതിഷേധ മാര്‍ച്ചിനുനേരെ സിപിഎം ക്രിമിനല്‍ സംഘത്തിന്റെ കല്ലേറ്. മാര്‍ച്ചിന് നേതൃത്വം നല്കി വന്നിരുന്ന ബിജെപി വാര്‍ഡ് പ്രസിഡന്റിന് പരിക്കേറ്റു. കുറ്റാണിക്കാട് വാര്‍ഡ് പ്രസിഡന്റ് മണികണ്ഠ(45)നാണ് കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ വിമല്‍കുമാര്‍ എന്ന പൂജാരിയെ കഴിഞ്ഞദിവസം ആര്യങ്കോട് എസ്ഐ നിയാസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച് പൂണൂല് വലിച്ച് പൊട്ടിച്ചിരുന്നു. സംഭവത്തില്‍ എസ്ഐക്ക് നേരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെയാണ് സിപിഎമ്മുകാര്‍ കല്ലെറിഞ്ഞത്. പരിക്കേറ്റ മണികണ്ഠനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കെ. പ്രഭാകരന്, ആര്യങ്കോട് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, ബിജെപി ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് അനി തുടങ്ങിയവര്‍ പ്രതിഷേധ പ്രകടത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: