കട്ടപ്പന: തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ പാറക്കടവ് മുതല്‍ പുളിയന്മല വരെയുള്ള റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. ഇതിനാല്‍ അപകടങ്ങളും ഇവിടെ പതിവാകുകയാണ്. ശബരിമല സീസണില്‍ അയ്യപ്പ വാഹനങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും തിരിച്ചു വിടുന്ന പ്രധാന പാതകൂടിയാണ് ഇത്. തമിഴ്നാട്ടില്‍ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് ഏലത്തോട്ടത്തിലേക്ക് പണിക്കാരെയും കൊണ്ട് ഇത് വഴി കടന്നു പോകുന്നത്. ചെറുവാഹനങ്ങള്‍ക്കു പോലും കടന്നു പോകാന്‍ കഴിയാത്ത രീതിയില്‍ ചെറുതും വലുതുമായ നിരവധി കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. കട്ടപ്പന മേഖലയില്‍ ഏറ്റവും കൂടുതല്‍ അപകട മരണങ്ങള് ഉള്ള പാതയാണ് പുളിയന്മല റോഡ്. എട്ടോളം വളവുകളും കുത്തനെയുള്ള കയറ്റവും ഉള്ള പാതയില്‍ റോഡ് തകര്‍ന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ഇപ്പോള്‍ റോഡ് ശോചനീയാവസ്ഥയില്‍ ആയിരിക്കുന്നതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: