തൊടുപുഴ: ഏറെയാത്രക്കാരുള്ള തൊടുപുഴ-എറണാകുളം റൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകള്‍ ഓടിക്കാതെ കെഎസ്ആര്‍ടിസിയുടെ ഒളിച്ചുകളി. നിരങ്ങിയോടുന്ന ബസുകളാണ് ഇപ്പോള്‍ ഈ റൂട്ടുകളില്‍ ഓടുന്നത്. ഏഴ് ഫാസ്റ്റ് സര്‍വീസുകളാണ് സമീപകാലത്ത് ഇല്ലാതായത്. വൈകിട്ട് നാലു മണിക്ക ശേഷം സര്‍വീസുകള്‍ പേരിന് മാത്രവുമാണ്. ഫാസ്റ്റ് പാസഞ്ചറായി ഓടിയിരുന്ന ഏഴ് ചെയിന്‍ സര്‍വീസുകളാണ് തൊടുപുഴ ഡിപ്പോയില്‍ നിന്നും എറണാകുളത്തേക്ക് ഓപ്പറേറ്റ് ചെയ്തിരുന്നത്. ബസിന്റെ കുറവ്് ചൂണ്ടിക്കാട്ടി ഇവയെല്ലാം ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളാക്കി. ഇതില്‍ ഒരു സര്‍വീസ് മുടങ്ങിയിരിക്കുകയുമാണ്. ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പിന് ഫെയര്‍ സ്റ്റേജ് കുറവാണെങ്കിലും സ്റ്റോപ്പ് കൂടുതലാണ്. ഫാസ്റ്റിന് 12 ഫെയര്‍ സ്റ്റേജും എഫ്എസ്എല്എസിന് 11ഉം ഫെയര്‍ സ്റ്റേജുകളാണ് ഉളളത്. വൈകിട്ടത്തെ പല സര്‍വീസുകളും തിരിച്ച് തൊടുപുഴയില്‍ എത്താതെ മൂവാറ്റുപുഴയില്‍ അവസാനിക്കുന്നതും പതിവ്. ഗതാഗത കുരുക്കില്‍പ്പെട്ട് ബസുകള്‍ ഒരുമിച്ച് എ്ത്തുന്നതിനാലാണ് ഇങ്ങനെ സര്‍വീസ് അവസാനിപ്പിക്കണ്ടി വരുന്നതെന്നാണ് ഡിപ്പോ അഝികൃതരുടെ വിശദീകരണം.ഒരു ലോഫ്ളോര്‍ സര്‍വീസ് മാത്രമാണ് തൊടുപുഴയില്‍ നിന്നും എറണാകുളത്തിനുളളത്. കൂടാതെ മൂന്നാര്എറണാകുളം സര്‍വീസ് തൊടുപുഴ വഴി പോകുന്നുമുണ്ട്. എന്നാല്‍ ഇവയൊന്നും യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന സമയത്തല്ല. എറണാകുളത്തു നിന്നും തൃശൂര്‍, പാലക്കാട്, കോട്ടയം, ആലപ്പുഴ മേഖലകളിലേക്ക് യഥേഷ്ടം അതിവേഗ സര്‍വീസുകള്‍ ഉളളപ്പോഴാണ് തൊടപുഴക്കാര്ക്ക് ഈ സൗകര്യം ഇല്ലാത്തത്. പത്തനംതിട്ടയില്‍ നിന്നും പുല്‍പ്പളളി ക്കുളള ഫാസ്റ്റ് രാത്രി 8.30ന് തൊടുപുഴ , എറണാകുളം വഴി ഉണ്ടെങ്കിലും ഇത് വൈറ്റിലയില്‍ നിന്നും നഗരത്തിലെത്താതെ ദേശീയ പാത വഴി പോകുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: