ആലപ്പുഴ: ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കായി ജലഗതാഗതവകുപ്പ് നിര്‍മിച്ച ഡ്രൈഡ്രോക്ക് 27ന് നാടിന് സമര്‍പ്പിക്കും. ഒരേസമയം നാല് ബോട്ടുകള്‍ അറ്റകുറ്റപ്പണി ചെയ്യാനുള്ള സൗകര്യമുണ്ട്. സ്വകാര്യ ബോട്ടുകളും ഹൗസ് ബോട്ടുകളും നിശ്ചിത നിരക്ക് ഈടാക്കിക്കൊണ്ട് ഇവിടെ അറ്റകുറ്റപ്പണി ചെയ്യും.നിലവില്‍ ബോട്ടുകള്‍ കരയ്‌ക്ക് വലിച്ചുകയറ്റിയാണ് അറ്റകുറ്റപ്പണിചെയ്യുന്നത്. എന്നാല്‍, ഡ്രൈഡോക്കില്‍ ബോട്ടുകള്‍ ഡോക്കിലേക്ക് ഓടിച്ചുകയറ്റാം. ഡ്രൈഡോക്ക് നിര്‍മാണത്തിന് 7.1 കോടി രൂപയും സ്ലിപ്പ് വേയ്‌ക്ക് 1.70 കോടി രൂപയുമാണ് ചെലവായത്. മൂന്നുവര്‍ഷം മുന്‍പാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. 27ന് വൈകിട്ട് 3.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡ്രൈഡോക്ക് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി സ്ലിപ്പ് വേ ഉദ്ഘാടനം ചെയ്യും.
















