ആലപ്പുഴ: ഓപ്പറേഷന്‍ കുബേര പദ്ധതിയെ പിന്തുണയ്‌ക്കുന്നതായി ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുബേരയുമായി ബന്ധപ്പെട്ട് ചില അംഗങ്ങളെ പീഡിപ്പിച്ചതായി ആക്ഷേപമുണ്ട്.
എന്നാല്‍, ഇത് വ്യക്തി വിരോധത്തിന്റെ പേരില്‍ ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞതായും അവര്‍ വ്യക്തമാക്കി. കേരള മണി ലെന്‍ഡേഴ്‌സ് ആക്ടിന്റെ പരിധിയിലാണ് സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പലിശയില്‍ കൂടുതല്‍ വാങ്ങുന്നവരെ സംഘടനയില്‍നിന്ന് നീക്കം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സുരേഷ് കണ്ണാട്ട്, സംസ്ഥാനകമ്മിറ്റി അംഗം തോമസ് കാടുവെട്ടൂര്‍, കോശി മാത്യു, സദാനന്ദ്, പുഷ്പകുമാര്‍, പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.
















