തൃശൂര്‍: കല്യാണ്‍ സില്‍ക്സ് ബൃഹത്തായ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. വികസനത്തിന്റെ പുതിയ ഘട്ടത്തിന് 250 കോടി രൂപ മൂലധന നിക്ഷേപമാണ് ചെലവഴിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലും വിദേശത്തുമായി ഷോറൂമുകളുടെ വന്‍നിര തന്നെ കല്യാണ്‍ സില്‍ക്സ് തുറക്കും. സേലം, വടകര, പയ്യന്നൂര്‍, കാസര്‍കോട്, ദുബായിലെ അല്‍-കിസൈസ്, മസ്കറ്റിലെ റൂവി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍.
26 നാണ് സേലം ഷോറൂമിന് യവനിക ഉയരുക. ഓമല്ലൂര്‍ മെയിന്‍ റോഡില്‍ പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന ഷോറൂമിന്റെ ഉദ്ഘാടനം 11 ന് തെന്നിന്ത്യന്‍ ചലച്ചിത്രതാരം നയന്‍താര നിര്‍വഹിക്കും.
50,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഫാഷന്‍ സമുച്ചയം സേലത്തെ ഏറ്റവും വലിയ സില്‍ക്സ് സാരി ഷോറൂമാണ്. കാഞ്ചീപുരം, ബനാറസ്, മൈസൂര്‍ സില്‍ക്ക്, ഡിസൈനര്‍ സാരികള്‍, ഫാന്‍സി സാരികള്‍, ഷിഫോണ്‍ സാരികള്‍, കോട്ടണ്‍ സാരികള്‍, സെറ്റ് സാരികള്‍ എന്നിവയുടെ വിപുലമായ ശ്രേണികളാണ് ഈ ഷോറൂമില്‍ അണിനിരക്കുക.
1909 ല്‍ തൃശൂരില്‍ സ്ഥാപിതമായ കല്യാണ്‍ സില്‍ക്സിന്റെ വസ്ത്രവിപണന ശൃംഖലക്ക് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 21 ഷോറൂമുകളുണ്ട്. ഇന്ത്യയില്‍ കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കല്യാണ്‍ സില്‍ക്സിന്റെ ഷോറൂം ശൃംഖല നീളുന്നത്. കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തിരുവല്ല, തിരുവനന്തപുരം, കുന്നംകുളം, ആറ്റിങ്ങല്‍, തൊടുപുഴ എന്നിവയാണ് കല്യാണ്‍ സില്‍ക്സിന്റെ സില്‍ക്ക് റൂട്ടില്‍ ഇടംനേടിയ കേരളത്തിലെ പ്രമുഖ നഗരങ്ങള്‍. കല്യാണ്‍ സില്‍ക്സിന്റെ അന്താരാഷ്ട്ര ഷോറൂം ശൃംഖലയില്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നീ നഗരങ്ങളാണ് സ്ഥാനംപിടിച്ചിട്ടുള്ളത്.
‘വിപണന ശൃംഖലയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് പുതിയ ഷോറൂമുകള്‍ തുറക്കുക മാത്രമല്ല, മറിച്ച് പട്ടിലെ ഒരു നൂറ്റാണ്ടിന്റെ പൈതൃകം കൂടുതല്‍ ഉപഭോക്താക്കളുടെ അരികിലെത്തിക്കുക എന്നുള്ളതാണ്. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നവും പരമപ്രധാനമായ ലക്ഷ്യവും.’ കല്യാണ്‍ സില്‍ക്സ് സിഎംഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: